Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സപ്ലൈക്കോ കടക്കെണിയിൽ, പിടിച്ചുനിൽക്കാൻ മദ്യം വിൽക്കാനുള്ള സാധ്യത തേടുന്നു

സപ്ലൈക്കോ കടക്കെണിയിൽ, പിടിച്ചുനിൽക്കാൻ മദ്യം വിൽക്കാനുള്ള സാധ്യത തേടുന്നു
, ഞായര്‍, 10 ഡിസം‌ബര്‍ 2023 (08:41 IST)
സബ്‌സിഡി നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ വില്‍പ്പനയ്ക്ക് നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോ കടക്കെണിയെ തുടര്‍ന്ന് മദ്യവില്‍പ്പനയുടെ സാധ്യത തേടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങുന്നത് അനിശ്ചിതത്വത്തില്‍ നില്‍ക്കെയാണ് പുതിയ നീക്കം.
 
കണ്‍സ്യൂമര്‍ ഫെഡിനെ മാതൃകയാക്കി മദ്യക്കച്ചവടം തുടങ്ങാനുള്ള പ്രാഥമിക പഠനം ഇതിനായി സപ്ലൈക്കോ ആരംഭിച്ചു. സര്‍ക്കാരിന്റെ നയപരമായ അനുമതി ലഭിച്ചശേഷമാകും ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍ കൂടാതെ സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിനാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളുള്ളത്. ജില്ലയില്‍ ഉടനീളം പൊതുവിതരണ വില്‍പ്പന കേന്ദ്രങ്ങളുള്ള സപ്ലൈക്കോയ്ക്ക് മദ്യവില്‍പ്പനയ്ക്കും സൗകര്യമൊരുക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍ 20 ശതമാനം ലാഭം ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കും.
 
നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ 68 ഷോപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ ഇത് തുടങ്ങാനായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോയെന്ന് ഹൈക്കോടതി