Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വേനൽമഴയായി ലഭിച്ചത് 81 ശതമാനം അധികം മഴ

സംസ്ഥാനത്ത് വേനൽമഴയായി ലഭിച്ചത് 81 ശതമാനം അധികം മഴ
, ഞായര്‍, 10 ഏപ്രില്‍ 2022 (15:40 IST)
സംസ്ഥാനത്ത് ഇത്തവണ വേനൽമഴ അധികമായി ലഭിച്ചതാ‌യി കണക്ക്. 81 ശതമാനം അധികമഴ‌യാണ് മാർച്ച് മുതൽ ഏപ്രിൽ ഒമ്പത് വരെ ഉണ്ടായത്. ഇക്കാലയളവിൽ സാധാരണയായി 59 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ള‌ത്. എന്നാൽ ഇതുവരെയായി 106.6 മി‌ല്ലി മീറ്റർ മഴ ലഭിച്ചു.
 
തൃശൂർ ജില്ലയിൽ മാത്രമാണ് ഇത്തവണ വേനൽമഴയിൽ കുറവുണ്ടായത്. കോട്ടയം(205.6 മില്ലി മീറ്റർ),പത്തനംതിട്ട(285.7മില്ലി മീറ്റർ),എറണാകുളം (173.1 മില്ലി മീറ്റർ)ആലപ്പുഴ(168.9 മില്ലി മീറ്റർ) എന്നീ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. ശതമാനക്കണക്കിൽ കാസർകോടാണ് മുന്നിൽ.
 
മലപ്പുറം,പാലക്കാട്,തിരുവനന്തപുരം ജില്ലകളിൽ സാധാരണ അളവിൽ മഴ ലഭിച്ചു. പത്ത് ജില്ലകളിൽ അധിക മഴ ലഭിച്ചതായാണ് കണക്കുകൾ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതിർന്ന സിപിഎം നേതാവ് എംസി ജോസഫൈൻ അന്തരിച്ചു