കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും
കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജൻ നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ ജയരാജന്‍ സമീപിച്ചത്.
കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനു മുന്നാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസിലെ 25മത് പ്രതിയാണ് ജയരാജന്‍.
മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പി ജയരാജൻ ഉൾപ്പെടെ ആറു പേർക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
വധഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ ജയരാജനാണെന്നു കുറ്റപത്രത്തിൽ പറയുന്നു.