Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആത്മഹത്യ ചെയ്യാൻ പാളത്തില്‍ കിടന്നു; ജീവന്‍ തിരികെ നല്‍കിയത് ഒരു ‘സെല്‍‌ഫി’

ആത്മഹത്യ ചെയ്യാൻ പാളത്തില്‍ കിടന്നു; ജീവന്‍ തിരികെ നല്‍കിയത് ഒരു ‘സെല്‍‌ഫി’
ചങ്ങനാശേരി , ബുധന്‍, 26 ജൂണ്‍ 2019 (15:40 IST)
ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ ‘സെല്‍‌ഫി രക്ഷിച്ചു’. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. യുവാവിനെതിരെ പൊലീസ് നിയമനടപടികള്‍ ആരംഭിച്ചു.

വീട്ടിൽ  നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു  എന്നറിയിച്ച്  റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക്  ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ പല രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇതിനിടെ ലഭിച്ച ചിത്രത്തില്‍ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയില്‍ പെട്ടു. ഈ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഈ സമയം യുവാവിന്റെ സെല്‍‌ഫി ലഭിച്ച ചങ്ങനാശേരി സ്വദേശി കേരള എക്‍സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാള്‍ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പര്‍ കാണിച്ചു അന്വേഷണം നടത്തി. തുടര്‍ന്നുള്ള തിരച്ചില്‍ വേഗത്തിലാകുകയും ചെയ്‌തു.

ട്രെയിന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ യുവാവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ യുവാവിനെ അടുത്തുള്ള കണ്ടത്തിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാട്ടുകാരുടെ മുന്നിലിട്ട് സർക്കാർ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎൽഎ; ബിജെപി നേതാവ് വിജയ് വാർഗിയയുടെ മകൻ വിവാദത്തിൽ