സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ ഖേദപ്രകടനം നടത്തി എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പ്രതിഷേധം കനത്തതോടെയാണ് ഖേദം പ്രകടമെന്നത് ശ്രദ്ധേയമാണ്. അവള്‍ എന്ന് വിളിച്ചത് സബ് കളക്ടറുടെ മനസ് വിഷമിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന പദമെന്ന രീതിയില്‍ ഉപയോഗിച്ചതാണെന്ന് എം എൽ എ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം നിലപാടില്‍ മാറ്റമില്ല. അവര്‍ പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും എസ്. രാജേന്ദ്രനെതിരെയും ഇന്ന് ഹൈക്കോടതിയില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ടും നല്‍കും.
2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്.