Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിഷു, ഈസ്റ്റർ സമയത്ത് അധികചാർജ് ഈടാക്കിയാൽ ബസുകൾക്കെതിരെ നടപടി, പരാതി നൽകാൻ ഈ നമ്പരുകൾ

വിഷു, ഈസ്റ്റർ സമയത്ത് അധികചാർജ് ഈടാക്കിയാൽ ബസുകൾക്കെതിരെ നടപടി, പരാതി നൽകാൻ ഈ നമ്പരുകൾ
, ഞായര്‍, 2 ഏപ്രില്‍ 2023 (10:27 IST)
വിഷു,ഈസ്റ്റർ ഉത്സവസമയത്ത് ഇതരസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ യാത്രക്കാരിൽ നിന്നും അമിതമായി ചാർജ് ഈടാക്കിയാൽ നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു മോട്ടോർ വകുപ്പിന് നിർദേശം നൽകി.
 
കർശനമായ നടപടി സ്വീകരിക്കാൻ എല്ലാ ആർടിഒ, എൻഫോഴ്സ്മെൻ്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. വാഹനപരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽ പെട്ടൽ വാഹനത്തിൻ്റെ പെർമിറ്റ് താത്കാലികമായി റദ്ദ് ചെയ്യുന്നതടക്കമുള്ള കർശനമായ നടപടികളുണ്ടാകും. അമിതമായി ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം
 
 തിരുവനന്തപുരം: 9088961001
കൊല്ലം: 9188961002 
പത്തനംതിട്ട: 9088961003
ആലപ്പുഴ: 9088961004
കോട്ടയം: 9088961005
ഇടുക്കി: 9088961006
എറണാകുളം: 9088961007
തൃശൂർ: 9088961008
പാലക്കാട്: 9088961009
മലപ്പുറം: 9088961010
കോഴിക്കോട്: 9088961011
വയനാട്: 908896112
കണ്ണൂർ: 908896113
കാസർകോട്: 908896114

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസിയിലെ പരിഷ്കാരങ്ങളെ ജീവനക്കാർ എതിർക്കുന്നു, കാര്യക്ഷമതയില്ലാത്ത വകുപ്പിന് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ല