Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം;104 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം;104 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

ശ്രീനു എസ്

, വ്യാഴം, 2 ജൂലൈ 2020 (17:04 IST)
എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ 38227 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 17397 വിദ്യാര്‍ഥികളും (98.6 %) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 11875 വിദ്യാര്‍ഥികള്‍ (98.88 %), മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8955 വിദ്യാര്‍ഥികളും (98.84 %) വിജയിച്ചു. ഇവിടെ യഥാക്രമം 17644, 12010, 9060 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
 
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് വിഭാഗങ്ങളിലെ 104 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 40 സര്‍ക്കാര്‍ സ്‌കൂളുകളും 27 എയ്ഡഡ്, 37 അണ്‍ -എയ്ഡഡ് സ്‌കൂളുകളാണ് ഉള്‍പ്പെടുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ 2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോങ്‌കോങ് വംശജർക്ക് അഭയം നൽകാമെന്ന് ബ്രിട്ടൺ, നിർദേശം തള്ളി ചൈന