Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗമ്യ വധം; കട്ജുവിനുള്ള ആവേശം സര്‍ക്കാരിനില്ലാതെ പോയോ ?

സൗമ്യ വധം; ഇതിനായിരുന്നുവെങ്കില്‍ കട്ജുവിനെ സുപ്രീംകോടതി വിളിച്ചുവരുത്തിയത് എന്തിന് ?

സൗമ്യ വധം; കട്ജുവിനുള്ള ആവേശം സര്‍ക്കാരിനില്ലാതെ പോയോ ?
ന്യൂഡല്‍ഹി/തിരുവനന്തപുരം , ശനി, 12 നവം‌ബര്‍ 2016 (20:08 IST)
സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹർജി സുപ്രിംകോടതി തള്ളിയതോടെ നീതിക്കായുള്ള പോരാട്ടത്തിലെ പ്രതീക്ഷകള്‍ മങ്ങിയെന്ന് പറയാം. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്‌തു നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് ഇന്ത്യയുടെ പരമോനത കോടതി തള്ളിയത്.

സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയുടെ വിധിയെ വിമര്‍ശിക്കുകയും തെറ്റു പറ്റിയെന്ന് ഉറക്കെ പറയുകയും ചെയ്‌ത മുന്‍ സുപ്രീംകോടതി ജഡ്‌ജി മാർക്കണ്ഡേയ കട്ജുവിന്റെ സാന്നിധ്യമായിരുന്നു പുനഃപരിശോധനാ ഹര്‍ജി സമയത്ത് കേരളത്തിന് പ്രതീക്ഷയായി ഉണ്ടായിരുന്നത്. എന്നാല്‍ കട്‌ജുവിന്റെ വാക്കുകള്‍ സുപ്രീംകോടതി ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയി തള്ളുകയായിരുന്നു.

സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഇത്തവണ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലാത്ത ടകീയ രംഗങ്ങളാണ് കോടതിയില്‍ കണ്ടത്.  ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും കട്ജുവും തമ്മിലായിരുന്നു വാഗ്ദ്വാദം.

ഗൊഗോയിയുടെ തിരക്കഥയനുസരിച്ചാണ് കോടതിയിലെ രംഗങ്ങള്‍ നടന്നതെന്നാണ് കട്‌ജു പറയുന്നത്. സൗമ്യയുടെ കേസ് വീണ്ടു പരിഗണിക്കുക എന്നൊരു ആത്മാര്‍ത്ഥ സമീപനം ഉണ്ടായിരുന്നതേയില്ല. അങ്ങനെ നടിച്ചുവെന്നു മാത്രം. തന്നെ  അപമാനിക്കാനും കോടതിയലക്ഷ്യ നോട്ടീസ് നല്‍കാനുമുള്ള അവസരം മാത്രമായിട്ടാണ് ഈ നിമിഷത്തെ കോടതി കണ്ടതെന്നും കട്‌ജു പറയുന്നു.

കോടതി മുറിയില്‍  അഭിഭാഷകരുടെ മുന്‍നിരയില്‍ ഇരുന്നപ്പോള്‍ പിന്‍നിരയില്‍ അഭിഭാഷക വേഷധാരികളല്ലാത്ത കുറച്ചധികം പേരെ ഞാന്‍ കണ്ടിരുന്നുവെന്നും പിന്നീടാണ് അവര്‍ സുരക്ഷ ജീവനക്കാരാണെന്ന് എനിക്ക് മനസിലായത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നിര്‍ദേശം സ്വീകരിച്ചാണ് ഇവര്‍ അവിടെ ഇരുന്നതും പിന്നീട് തന്നെ പുറത്തേക്ക് കൊണ്ടു പോയതുമെന്നും കട്‌ജു പറയുന്നു.

പുനഃപരിശോധന ഹർജി സുപ്രിംകോടതി തള്ളിയത് പ്രോസിക്യൂഷന്റെ വീഴ്‌ചയാണെന്നാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ആളൂര്‍ പറയുന്നത്. സുപ്രീംകോടതിയില്‍ തിരിച്ചടിയായ ചോദ്യങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തന്നെ തീര്‍പ്പുണ്ടാക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കേസിലെ അന്വേഷണത്തിലും തുടര്‍ നടപടിയിലും ആര്‍ക്കാണ് വീഴ്‌ചയുണ്ടായതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ മന്ത്രി വിജലന്‍സിന്റെ വലയിലോ ?; ജയലക്ഷമിക്കെതിരെ ത്വരിത പരിശോധന - പ്രതിപക്ഷം സമ്മര്‍ദ്ദത്തില്‍