Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ സിൽവർലൈൻ അലൈൻമെന്റ് മാറ്റി: ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ

സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ സിൽവർലൈൻ അലൈൻമെന്റ് മാറ്റി: ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ
, ബുധന്‍, 23 മാര്‍ച്ച് 2022 (16:12 IST)
സിൽവർ ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സജി ചെറിയാന്റെ വീട് സംരക്ഷിക്കുന്നതിനായി ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടി ആയിരുന്നു ആദ്യം സില്‍വർലൈന്‍ അലൈന്‍മെന്റ്. ആ അലൈന്‍മെന്റ് ഇപ്പോള്‍ പടിഞ്ഞാറുവശത്തേക്ക് മാറ്റി എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സജി ചെറിയാൻ പറയുന്നത്. ജനങ്ങളോട് ഇങ്ങനെ കള്ളം പറയരുത്.
 
പുതിയ മാപ്പും പഴയ മാപ്പും ഉയർത്തികൊണ്ടായിരുന്നു തിരുവ‌ഞ്ചൂരിന്റെ ആരോപണം. ഇതൊന്നും പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ‌തന്നെ കൊണ്ട് പറയിപ്പിച്ചതാണ് ഇതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും തുടരണം, കേസ് എടുക്കില്ലെന്ന് മാത്രം; വ്യക്തമാക്കി കേന്ദ്രം