Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിബിഐ അന്വേഷണം വൈകുന്നു; സിദ്ധാര്‍ത്ഥിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Siddharth

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ഏപ്രില്‍ 2024 (19:58 IST)
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നതില്‍ സിദ്ധാര്‍ത്ഥിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു.
 
ഹൈക്കോടതി ഹര്‍ജി നാളെ പരിഗണിക്കും. മകന്റെ മരണം അന്വേഷിക്കുന്ന ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴുജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത