Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷവര്‍മയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എഡിജിപി കോടതിയെ അറിയിച്ചു

ഷവര്‍മയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
, ബുധന്‍, 6 ഡിസം‌ബര്‍ 2023 (09:12 IST)
ഷവര്‍മ അടക്കമുള്ള ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഷവര്‍മ ഉണ്ടാക്കുന്നവരുടെയും കഴിക്കുന്നവരുടെയും അറിവില്ലായ്മ അടക്കം പ്രശ്‌നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ പറഞ്ഞു. 
 
ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എഡിജിപി കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടികളില്‍ തൃപ്തനാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാജന്‍ പറഞ്ഞു. തുടര്‍ നടപടികള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 
 
കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഈയടുത്ത് കാക്കനാട് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോടതി വിഷയം വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു