Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെ സുധാകരനെ വിമർശിച്ചത് എന്റെ പിഴവ്: ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ

കെ സുധാകരനെ വിമർശിച്ചത് എന്റെ പിഴവ്: ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ
, വെള്ളി, 5 ഫെബ്രുവരി 2021 (12:49 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ പരാമർശത്തെ വിമർശിച്ചതിൽ കെ സുധാകരനൊട് ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ. കെ സുധാകരനെ ഫോണിലെങ്കിലും വിളിച്ച് സംസാരിയ്ക്കാതെ പെട്ടന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും, കെ സുധാകരന് വ്യക്തിപരമായി ഉണ്ടായ മനഃപ്രയാസത്തിൽ താൻ ക്ഷമ ചോദിയ്ക്കുന്നു എന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. താൻ നടത്തിയ പ്രസ്താവനയിൽ പാർട്ടിയിലെ ഒരു നേതാവിനും ബന്ധമില്ലെന്നും ഷാനിമോൾ ഉസ്മാൻ കുറിപ്പിൽ പറയുന്നു.    
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 
 
കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. 
 
എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിപ്പോ നാല് ശതമാനം തന്നെ, നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ