Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ഹര്‍ത്താലിനെ പിന്തുണയ്ക്കും; കേരളത്തില്‍ നിരത്തുകള്‍ നിശ്ചലമാകും, കടകള്‍ അടഞ്ഞുകിടക്കും

ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ഹര്‍ത്താലിനെ പിന്തുണയ്ക്കും; കേരളത്തില്‍ നിരത്തുകള്‍ നിശ്ചലമാകും, കടകള്‍ അടഞ്ഞുകിടക്കും
, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:52 IST)
സെപ്റ്റംബര്‍ 27 ന് കേരളത്തില്‍ ഹര്‍ത്താല്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് (തിങ്കളാഴ്ച) ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത് ഹര്‍ത്താല്‍ ആയിരിക്കും. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന്ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഭരണകക്ഷി തന്നെ പിന്തുണ പ്രഖ്യാപിച്ചതോടെ ഹര്‍ത്താല്‍ പ്രതീതിയായിരിക്കുമെന്ന് ഉറപ്പായി.
 
ഹര്‍ത്താല്‍ ആയതിനാല്‍ കേരളത്തില്‍ പൊതുഗതാഗതം നിശ്ചലമാകും. വാഹനങ്ങള്‍ ഓടില്ല. കടകള്‍ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈയൊരറ്റ കാരണം കൊണ്ട് ലോകത്ത് വര്‍ഷം 70 ലക്ഷം പേര്‍ മരിക്കുന്നു!