Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉച്ചക്കഞ്ഞിക്ക് ആധാര്‍; പിണറായിയുടെ എതിര്‍പ്പ് മാഫിയകളെ സംരക്ഷിക്കാനെന്ന് മുരളിധരന്‍

പിണറായിയുടെ എതിര്‍പ്പ് കരിഞ്ചന്തക്കാര്‍ക്ക് വേണ്ടിയെന്ന് ബിജെപി

ഉച്ചക്കഞ്ഞിക്ക് ആധാര്‍; പിണറായിയുടെ എതിര്‍പ്പ് മാഫിയകളെ സംരക്ഷിക്കാനെന്ന് മുരളിധരന്‍
, തിങ്കള്‍, 6 മാര്‍ച്ച് 2017 (17:53 IST)
സ്‌കൂള്‍ ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍ക്കുന്നത് കരിഞ്ചന്തക്കാര്‍ക്ക് വേണ്ടിയാണെന്ന് ബിജെപി നേതാവ് വി. മുരളിധരന്‍. ജനങ്ങളുടെ ഉന്നമനത്തിനായിട്ടുള്ള പദ്ധതികള്‍ മുന്‍പ് ഭരിച്ച സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അത് അര്‍ഹരില്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ് ശരി. പദ്ധതികളുടെ നേട്ടങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനുള്ള പ്രധാന ഉപാധികളില്‍ ഒന്നാണ് ആധാര്‍ ഏര്‍പ്പെടുത്തിയ ഈ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ നല്ല കുറവാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാലും വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുകൊണ്ടുള്ള കൃത്രിമ കണക്കുകളാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്. ഇതു വഴി അധിക ധാന്യങ്ങള്‍ അവര്‍ നേടിയെടുക്കുകയും പിന്നീട് ഇവ കരിഞ്ചന്തക്കാര്‍ക്ക് മറച്ചു വിറ്റ് കോടികള്‍ ലാഭം കൊയ്യുകയാണെന്നും ഈ മാഫിയാ സംഘങ്ങളെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് മരണങ്ങളും സമാനരീതിയില്‍; 52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നതെന്ത്, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടോ ?