Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ശ്രീറാമിനെ ഡ്രോപ് ചെയ്തിട്ട് വരാമെന്ന് മകളോട് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങി, ശ്രീറാം മദ്യപിച്ചിരുന്നു', വഫയുടെ മൊഴി ഇങ്ങനെ

'ശ്രീറാമിനെ ഡ്രോപ് ചെയ്തിട്ട് വരാമെന്ന് മകളോട് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങി, ശ്രീറാം മദ്യപിച്ചിരുന്നു', വഫയുടെ മൊഴി ഇങ്ങനെ
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:30 IST)
മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെടാൻ ഇടയായ അപകടത്തിൽ ശ്രീറാം വെങ്കിട്ട്‌രാമൻ ഗുരുതര പിഴവുകൾ സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി. ഗുഡ്‌നൈറ്റ് സന്ദേശമയച്ചപ്പോൾ കാറുമയി വരാൻ തന്നോട് ശ്രീറാം ആവശ്യപ്പെടുകയായിരുന്നു എന്ന് വഫ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
 
വഫ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ   
 
ഞാൻ ബഹറൈനിൽനിന്നും ഒരു മാസത്തെ അവധിക്ക് വന്നതാണ് എനിക്ക് 16 വയസുള്ള ഒരു മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ് അപകടം ഉണ്ടായ സമയത്ത് ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നത്. രാത്രിയിൽ ഞാൽ എല്ലാ സുഹൃത്തുക്കൾക്കും ഗു‌ഡ്നൈറ്റ് മെസേജ് അയയക്കും. കൂട്ടത്തിൽ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ രാത്രി ശ്രീറാം പ്രതികരിച്ചു. 
 
വാഹനം ഉണ്ടോ എന്ന് എന്നോട് ചോദിച്ചു, ഞാൻ ഉണ്ടെന്നു പാറഞ്ഞു എങ്കിൽ കാറുമായി കവടിയാറിൽ വരാൻ ശ്രീറാം പറഞ്ഞു. ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ട് വരാം എന്ന് മകളോട് പറഞ്ഞ് ഞാൻ വീട്ടിൽനിന്നും ഇറങ്ങി. ഞൻ ചെല്ലുമ്പോൾ ശ്രീറാം ഫോണിലായിരുന്നു. ശ്രീറാം കാറിൽ കയറി ഞാനാണ് വാഹനം ഓടിച്ചത്. 
 
കഫേ കോഫിഡേയുടെ സമീപത്ത് എത്തിയപ്പോൾ ഞാൻ വാഹനം ഓടിക്കണോ ? എന്ന് ശ്രീറാം ചോദിച്ചു. നിങ്ങൾക്ക് ഓടിക്കണം എന്നാണെങ്കിൽ ഓടിച്ചോളു എന്ന് ഞാനു പറഞ്ഞു. ശ്രീറാം പിറകിലൂടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറീ അകത്തുകൂടെ തന്നെ ഞാൻ അപ്പുറത്തെ സീറ്റിലേക്ക് മാറിയിരുന്നു.  
 
സിഗ്‌നൽ ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ വാഹനം അമിതവേഗത്തിലായിരുന്നു പതുക്കെ പോകാൻ പല പ്രാവശ്യം പറഞ്ഞെങ്കിലും ശ്രീറാം അതിവേഗത്തിൽ തന്നെ വണ്ടി ഓടിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള വഴിയിൽ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ വഹനം അമിത വേഗത്തിലായതിനാൽ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.
 
ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിന്നില്ല. ഞാനും ശ്രീറാമും കാറിൽനിന്നും ചാടിയിറങ്ങി ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടുവന്നു. പോലീസ് വന്നതോടെ എന്നോട് വീട്ടിലേക്ക് പോകൻ എല്ലാവരും പറഞ്ഞു. ഞാൻ വീട്ടിലേക്ക് മടങ്ങി. ശ്രീറാം മദ്യപിച്ചിരുന്നു, മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടിൽ പോയി രണ്ട് മണിയായപ്പോൾ ഞൻ സ്റ്റേഷനിൽ തിരിച്ചെത്തി. കാർ ഞാൻ ഓടിച്ചിരുന്നു എങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്തിൽ കയർ കുടുങ്ങി പിടഞ്ഞ് അഞ്ചുവയസുകാരൻ, രക്ഷയായത് സഹോദരിയുടെ മനഃസാന്നിധ്യം, വീഡിയോ !