Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചിദംബരത്തിന്റെ അറസ്റ്റ്; schadenfreude ആണെന്ന് ശശി തരൂർ, അർത്ഥം തിരഞ്ഞ് ട്രോളർമാർ

ചിദംബരത്തിന്റെ അറസ്റ്റ്; schadenfreude ആണെന്ന് ശശി തരൂർ, അർത്ഥം തിരഞ്ഞ് ട്രോളർമാർ
, വ്യാഴം, 22 ഓഗസ്റ്റ് 2019 (11:51 IST)
ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത്ത് ശശി തരൂര്‍ എം.പി. അത്ര പരിചിതമല്ലാത്ത schadenfreude എന്ന ഇംഗ്ലീഷ് വാക്കാണ് ശശി തരൂർ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇതിന്റെ അർത്ഥമെന്ത് അറിയാനായി പലരും ഗൂഗിളിൽ തിരഞ്ഞു.
 
മറ്റുള്ളവരുടെ ദുരിതത്തില്‍ അതിയായി സന്തോഷിക്കുന്ന മാനസികാവസ്ഥ എന്നാണ് ഈ വാക്കിന്റെ അർത്ഥം. എല്ലാത്തിന്റേയും അവസാനം ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസുള്ളവർ ഇതെല്ലാം കണ്ട് സന്തോഷിക്കട്ടെ എന്നുമായിരുന്നു ട്വീറ്റ്.
 
ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിൻ വധം: 10 പ്രതികൾ കുറ്റക്കാർ, നീനുവിന്റെ പിതാവ് ചാക്കോയെ വെറുതേ വിട്ടു, ദുരഭിമാനക്കൊലയെന്ന് കോടതി, വിധി മറ്റന്നാൾ