Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും,മുട്ടയും,തേനും

അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും,മുട്ടയും,തേനും
, ഞായര്‍, 22 മെയ് 2022 (17:55 IST)
അങ്കണവാടികളിൽ കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകും. ആഴ്ചയിൽ രണ്ട് ദിവസം വെച്ച്‌ ഇവ നൽകാനാണ് തീരുമാനം.ചൊവ്വ, വെള്ളി ദിവസങ്ങളിലാകും കോഴിമുട്ടയും തേനും നൽകുക. തിങ്കൾ,വ്യാഴം ദിവസങ്ങളിൽ പാൽ നൽകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റേതാണ് പദ്ധതി.
 
 
റാഗിപ്പൊടി കുരുക്കിയത്,ഉപ്പുമാവ്,കഞ്ഞി എന്നിവയാണ് നിലവിൽ നൽകുന്നത്.മിൽമ പാൽ അല്ലെങ്കിൽ ക്ഷീരസംഘങ്ങളിൽ നിന്നുള്ള പാലോ വേണം നൽകാൻ. പാൽ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേദിവസം തൈരോ മോരോ നൽകണം. പാലും മുട്ടയും പ്രഭാതഭക്ഷണത്തിനൊപ്പമാകും നൽകുക. 10 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതച്ചുഴി : അടുത്ത അഞ്ച് ദിവസവും കനത്തമഴ, ഇടിമിന്നൽ,ശക്തമായ കാറ്റ്