Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സലീം കുമാറിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റര്‍: പോലീസ് കേസെടുത്തു

സലീം കുമാറിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റര്‍: പോലീസ് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജൂലൈ 2024 (07:29 IST)
എറണാകുളം: പ്രമുഖ സിനിമാതാരം സലിംകുമാറിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു. എറണാകുളം റൂറല്‍ വടക്കേക്കര പൊലീസ് ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
 
പ്രമുഖ നടനും തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ?ഗോപിക്കെതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടന്‍ സലിംകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലിംകുമാര്‍ പറഞ്ഞു. 
 
ആ സമയം തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലിംകുമാര്‍ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. എന്നാല്‍
''എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീര്‍ത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാന്‍ നിങ്ങള്‍ അറിയിക്കുകയാണ്. പല കാര്യങ്ങള്‍ക്കും എന്റെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ വളരെ സന്തോഷവും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ എന്നെ ഉള്‍പ്പെടുത്തരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു'',എന്നാണ് സലിം കുമാര്‍ പറഞ്ഞത്.
 
എന്നാല്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലിംകുമാര്‍ പങ്കുവച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ''രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ'', എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച 57 കാരന് 45 വർഷം കഠിനതടവ്