Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നാളെ ശമ്പളം കിട്ടുമെന്ന് കരുതിയിരിക്കുകയാണോ? അത് നടക്കില്ല!

നാളെ ശമ്പള വിതരണം പ്രശ്നമാകും

നാളെ ശമ്പളം കിട്ടുമെന്ന് കരുതിയിരിക്കുകയാണോ? അത് നടക്കില്ല!
, ശനി, 31 ഡിസം‌ബര്‍ 2016 (08:38 IST)
ജനുവരിയിൽ കൃത്യമായി ശമ്പളമെത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശമ്പള വിതരണം അത്ര ഈസിയായിരിക്കില്ല. വിതരണം പാതിവഴിയിൽ നിൽക്കുമെന്നതാണ് സത്യം. ജനുവരിയില്‍ ശമ്പളം കൃത്യമായി അക്കൗണ്ടിലത്തെുമെങ്കിലും പിന്‍വലിക്കാന്‍ നോട്ടില്ലാത്തത് കനത്ത പ്രതിസന്ധി സൃഷ്ടിക്കും. ശമ്പളവിതരണം സുഗമമാക്കുന്നതിന് നോട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ സംസ്ഥാന സര്‍ക്കാര്‍ പലവട്ടം സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 
 
ജനുവരി മൂന്നുമുതല്‍ 13 വരെയുള്ള ആദ്യ പത്ത് ദിവസത്തെ ശമ്പള വിതരണത്തിന് 1,391 കോടിയുടെ നോട്ടാണ് വേണ്ടത്. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 20ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നു. എന്നാൽ, ഇതിന് വ്യക്തമായ ഒരു മറുപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 26ന് റിസര്‍വ് ബാങ്ക് പ്രതിനിധിക്ക് പുറമേ എസ് ബി ടി, എസ് ബി ഐ, കനറാ ബാങ്ക് അധികൃതരെ പങ്കെടുപ്പിച്ച് യോഗവും വിളിച്ചു. 
 
ജനുവരി ആദ്യം സംസ്ഥാനത്തേക്കായി 1,000 കോടിയുടെ നോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതില്‍ 600 കോടി മാത്രമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നല്‍കാനാവൂ എന്നുമാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. ഇത് ആദ്യത്തെ 10 ശമ്പളദിനത്തിലെ കാര്യം മാത്രമാണ്. സംസ്ഥാനത്തെ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടുന്ന 10 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കുന്നതിന് 2,400 കോടിയാണ് വേണ്ടത്. ശേഷിക്കുന്ന 1,800 കോടി എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനും വ്യക്തതയില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികൾ ഭയപ്പെടേണ്ട, നിങ്ങൾക്ക് സമയമുണ്ട്!