Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവതികളെ വീണ്ടും തടഞ്ഞു, പമ്പയിൽ നാടകീയ സംഭവങ്ങൾ; മനിതി ആക്ടിവിസ്റ്റ് സംഘടനയെന്ന് ഇന്റലിജൻസ്

യുവതികളെ വീണ്ടും തടഞ്ഞു, പമ്പയിൽ നാടകീയ സംഭവങ്ങൾ; മനിതി ആക്ടിവിസ്റ്റ് സംഘടനയെന്ന് ഇന്റലിജൻസ്
, ഞായര്‍, 23 ഡിസം‌ബര്‍ 2018 (12:39 IST)
മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ പ്രതിഷേധക്കാർ വീണ്ടും തടഞ്ഞു. നൂറ് കണക്കിനു ആളുകൾ ശരണപാതയിൽ തടിച്ചു കൂടി. യുവതികളെ പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലേക്കു മാറ്റി. തങ്ങൾ ആക്ടിവിസ്റ്റുകൾ അല്ലെന്നും ഭക്തരാണെന്നും യുവതികൾ അറിയിച്ചിരുന്നു.
 
അതേസമയം, ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് ‘മനിതി’യെന്നു കേന്ദ്ര ഇന്റലിജൻസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് കൈമാറി. പമ്പയിൽ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 
പൊലീസിന്റെ സംരക്ഷണയിൽ ഇപ്പോഴവർ പമ്പയിൽ വിശ്രമിക്കുകയാണ്. അയ്യപ്പദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. മനിതി സംഘടനയുടെ നേതൃത്വത്തില്‍ ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര എന്നിവടങ്ങളില്‍ നിന്നായി 40 പേരാണ് എത്തിയത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മല കയറാൻ എത്തിയ മനിതി സംഘം പമ്പയിൽ, പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്ന് പൊലീസ്