Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭിന്നലിംഗക്കാരനെ സന്നിധാനത്തു നിന്നു പൊലീസ് പിടികൂടി ; ദര്‍ശനം നടത്തുന്നത് ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭിന്നലിംഗക്കാരനെ സന്നിധാനത്തു നിന്നു പൊലീസ് പിടികൂടി

ഭിന്നലിംഗക്കാരനെ സന്നിധാനത്തു നിന്നു പൊലീസ് പിടികൂടി ; ദര്‍ശനം നടത്തുന്നത് ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല , വെള്ളി, 15 ഡിസം‌ബര്‍ 2017 (11:30 IST)
അയ്യപ്പദര്‍ശനത്തിന് എത്തിയ ഭിന്നലിംഗക്കാരനെ സന്നിധാനത്ത് നിന്ന് പൊലീസ് പിടികൂടി തിരിച്ചയച്ചു. വെല്ലൂര്‍ സ്വദേശിയായ മോഹന്‍ ആണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സംഘത്തോടൊപ്പം അയ്യപ്പദര്‍ശനത്തിന് എത്തിയത്. ഭിന്നലിംഗക്കാരനെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇയാള്‍ എത്തിയത്.

ദര്‍ശനം നടത്തിയശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തു നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇയാളെ സന്നിധാനത്തു നിന്ന് പമ്പയിലേയ്ക്കു കൊണ്ടുപോയത്. സംഭവത്തില്‍ ഒന്നും പറയാനില്ലെന്നും, ദര്‍ശനം നടത്തുന്നത് ആചാരലംഘനമാണോ എന്നറിയില്ലെന്നും, ഇക്കാര്യത്തില്‍ പൊലീസ് കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപദ്മകുമാര്‍ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗമ്യ വധക്കേസ്; 6 വർഷങ്ങൾക്ക് ശേഷം ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ