കൊവിഡ് ഭീതിയുള്ള സാഹചര്യത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ വിശ്വാസികളെ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം ഇന്നു ചേരുന്ന തന്ത്രിമാരുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം സ്വീകരിക്കും.
മിഥുനമാസ പൂജയ്ക്കായി 14നാണ് ശബരിമല ക്ഷേത്രം തുറക്കുന്നത്. മാസപ്പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി മഹേഷ് മോഹനര് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തത് തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.