Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; 13,000 പോലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; 13,000 പോലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 നവം‌ബര്‍ 2022 (18:31 IST)
സുരക്ഷിതമായ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോവിഡിനു ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ തീര്‍ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പോലീസ് രൂപം നല്‍കിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 14 വരെ വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത