Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല : കന്നിമാസ പൂജയ്ക്കായി നട തുറക്കുന്നത് പതിനേഴിന് വൈകിട്ട്

ശബരിമല : കന്നിമാസ പൂജയ്ക്കായി നട തുറക്കുന്നത് പതിനേഴിന് വൈകിട്ട്
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (19:16 IST)
പത്തനംതിട്ട : കന്നിമാസ പൂജയ്ക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറക്കുന്നത് സെപ്റ്റംബർ പതിനേഴിന് വൈകിട്ട് അഞ്ചു മണിക്ക്. കന്നി ഒന്നാം തീയതി പതിനെട്ടിനാണ്. ഇത്തവണ ചിങ്ങമാസം 32 ദിവസമാണുള്ളത്. പതിനേഴാം തീയതി രാവിലെ മാത്രമേ പമ്പയിൽ നിന്ന് അയ്യപ്പ ഭക്തരെ ശബരിമലയയിലേക്ക് കടത്തിവിടുകയുള്ളു എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.  
 
ആ ദിവസം വൈകിട്ട് പ്രത്യേക പൂജയില്ല. ദർശന സൗകര്യം ഉണ്ടായിരിക്കും. പതിനെട്ടാം തീയതി - കന്നി ഒന്നിന് രാവിലെ അഞ്ചു മണിക്ക് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമാവും. ഇരുപത്തി രണ്ടാം തീയതി വരെ പൂജകൾ ഉണ്ടാവും. അന്നേ ദിവസം രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത് സനാതന ധർമത്തെ ഇല്ലാതെയാക്കാൻ, തിരെഞ്ഞെടുപ്പിന് മുൻപെ വിവാദം ആയുധമാക്കി മോദി