Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ന് മുതല്‍ ആര്‍.ടി.ജി.എസ് ഇടപാട് മുഴുവന്‍ സമയവും നടത്താം

ഇന്ന് മുതല്‍ ആര്‍.ടി.ജി.എസ് ഇടപാട്  മുഴുവന്‍ സമയവും നടത്താം

എ കെ ജെ അയ്യര്‍

, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (11:22 IST)
തിരുവനന്തപുരം:ഇന്ന് മുതല്‍ ആര്‍.ടി.ജി.എസ് (റിയല്‍ടൈം ഗ്രോസ് സെറ്റ്ല്‍മെന്റ് സിസ്റ്റം) ഓണ്‍ലൈന്‍  ഇടപാട്  മുഴുവന്‍ സമയവും നടത്താം. റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയിരുന്നു.
 
ഇതനുസരിച്ച് ആഴ്ചയില്‍ എല്ലാ ദിവസവും ഏതു സമയത്തു വലിയ തുകയുടെ  ഇടപാട് ഓണ്‍ലൈന്‍ വഴി  നടത്താനുള്ള സൗകര്യമാണ് ലഭിക്കുക. ഇതിനൊപ്പം ബാങ്കുകള്‍ വഴിയുള്ള  രണ്ട് ലക്ഷം രൂപ വരെയുള്ള  ചെറിയ ഇടപാടുകള്‍ക്കുള്ള സൗകര്യമായ നെഫ്ട് മുഴുവന്‍ സമയം ആക്കിയിട്ടുണ്ട്.  
 
2004 ല്‍ നാല് ബാങ്കുകളുടെ സഹകരണത്തോടെയാണ് ആര്‍.ടി.ജി.എസ്  സംവിധാനം നിലവില്‍ വന്നത്. ഇപ്പോള്‍ പ്രതിദിനം  6.35 ലക്ഷം ഇടപാടുകളാണ് ഇതുവഴി കൈകാര്യം  ചെയ്യുന്നത്.ഇപ്പോള്‍ ഇതുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്കുകള്‍ 237 ആയി ഉയര്‍ന്നു. ഇതിനൊപ്പം പ്രതിദിന ഇടപാട് ഏകദേശം 4.17 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ താലികെട്ട്