Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (19:54 IST)
കൊല്ലം : മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ കേസിൽ രണ്ടു പേർ പോലീസ് പിടിയിലായി. കുളപ്പാടത്തു താമസിക്കുന്ന മയ്യനാട് പുള്ളിച്ചിറ സിംല മൻസിലിൽ സുൾഫി (35), പോളയത്തോട് സോമവിലാസത്തിൽ ഡോൺ ബോസ്കോ (47) എന്നിവരാണ് ഫെഡറൽ ബാങ്കിൻ്റെ പോളയത്തോട് ശാഖയിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയതിനു പിടിയിലായത്. 
 
ഡോൺ ബോസ് കോയാണ് സുഹൃത്തായ സുൾഫിക്കു വേണ്ടി ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്. ഇതിനൊപ്പു കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലായി സുൾഫിയുടെ ഭാര്യയുടെയും മറ്റു പല സുഹൃത്തുക്കളെയും കൊണ്ട് മുക്കുപണ്ടം പണയം വയ്പ്പിച്ചതിനു കേസുണ്ട്. ഇതിനൊപ്പം ചന്ദനം മോഷ്ടിച്ചതിനു ഇയാളുടെ പേരിൽ ഇരവിപുരം പോലീസിലും കേസുണ്ട്.
 
കൊല്ലം ഈസ്റ്റ് പോലീസ് എസ്.എച്ച്. ഒ അ നിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി