Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയം വച്ച് പണം തട്ടി : രണ്ടു പേർ അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് പണം തട്ടി : രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ

, ഞായര്‍, 12 മെയ് 2024 (13:02 IST)
കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26) കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കൊയിലാണ്ടി നടുവിലാക്കണ്ടി ഗോൾഡ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാനൊരുങ്ങുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്.
 
കൊയിലാണ്ടി പോലീസ് സി.ഐ.മേൽവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ ഇവർ കാട്ടിലെ പീടികയിലെ ഒരു സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം തട്ടുന്നതിനായി ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ ഉള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവ്