Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റോഡിനു പുറകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരി

manoj

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ഏപ്രില്‍ 2024 (11:50 IST)
manoj
റോഡിനു പുറകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരി. സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശിയാണ് മനോജ് ഉണ്ണിയാണ് മരിച്ചത്. പോലീസ് റോഡിനു കുറുകെ കെട്ടിയ കയര്‍ കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും മുന്നറിയിപ്പിനായി കയറില്‍ ഒരു റിബണെങ്കിലും കെട്ടിവയ്ക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. സഹോദരന്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ മനോജിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ചിപ്പി പറഞ്ഞു.
 
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വെളിച്ചക്കുറവ് ഉണ്ടായിരുന്നു. രാവിലെ വരെയും തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കുന്ന പൊലീസ് ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു. പോലീസുകാര്‍ തന്നെയാണ്  റോഡില്‍ വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിരിക്കെ ഒന്നര മണിയോടെ മനോജ് മരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

400 രൂപയുണ്ടെങ്കില്‍ 40 ഡിഗ്രി ചൂട് ഒരു പ്രശ്‌നമല്ല! വീടൊന്ന് കൂളാക്കിയാലോ? പോക്കറ്റ് കാലിയാവാതെ...