Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നായിരുന്നു അന്നത്തെ എന്റെ പ്രധാന ചോദ്യം: റിമക്ക് പിന്തുണയുമായി നടി

വറുത്ത മീനെന്നും ഫെമിനിച്ചിയെന്നും പറഞ്ഞ് പരിഹസിക്കുന്നവർക്ക് മറുപടിയുമായി ഹിമ

ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നായിരുന്നു അന്നത്തെ എന്റെ പ്രധാന ചോദ്യം: റിമക്ക് പിന്തുണയുമായി നടി
, ബുധന്‍, 17 ജനുവരി 2018 (11:40 IST)
മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കലിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച‍. താൻ എങ്ങനെയാണ് ഫെമിനിസ്റ്റ് ആയതെന്ന് റിമ പറയുന്നുണ്ട്. ഇതിനായി റിമ പറയുന്നത് ഒരു പൊരിച്ച മീനിന്റെ കഥയാണ്. എന്നാൽ, പൊരിച്ച മീന്ന് എന്ന് മാത്രമേ പരിഹസിക്കുന്നവർ കേട്ടുള്ളു. എന്തുകൊണ്ടാണ് താൻ ഫെമിനിസ്റ്റ് ആയതെന്ന് ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ റിമ വ്യക്തമാക്കുന്നുണ്ട്. പരിഹസിക്കുന്നവർ അതൊന്നും കാണുന്നില്ല.
 
തിരുവനന്തപുരത്ത് നടന്ന ടെഡ്എക്സ് ടോക്സില്‍ സംസാരിക്കുകയായിരുന്നു റിമ. ഇതിൽ റിമയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തിൽ റിമയ്ക്ക് പിന്തുണയുമായി നടി ഹിമ ശങ്കർ രംഗത്തെത്തിയി‌രിക്കുകയാണ്.
 
ഹിമയുടെ കുറിപ്പ് വായിക്കാം:
 
മിക്കവാറും എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും , അസമത്വത്തിന്റെ, മാറ്റി നിർത്തലുകളുടെ പല തരം കഥകൾ പറയാൻ .. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ അതെത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ ... ഏറ്റവും കൂടുതൽ അടികൾ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല .. തിരിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് , പെൺകുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത് , ഉറക്കെ സംസാരിക്കരുത് , കാലിൻമേൽ കാൽ വച്ച് ഇരിക്കരുത് , അതിഥികൾ വന്നാൽ അവരുടെ കൂടെ ഇരിക്കരുത് ... അങ്ങനെ അങ്ങനെ .. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ് ...
 
ചേട്ടൻമാരെ ഇതൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക് , ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം .പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും .. ഇത്തരം ജെൻഡർ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥ. പക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാൽ എത്രയോ കാര്യങ്ങൾ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ.. അറിയാമോ ...
 
ഇനി പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷൻമാരേക്കാൾ വലിയ ശത്രുക്കൾ സ്വയം ബോധമില്ലാത്ത , അടിമ മനസ്സുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന , അതിന്റെ ഫ്രസ്ട്രേഷൻ സ്വന്തം മക്കളുടെ / സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ / പുരുഷനെ ഇംപ്രസ് ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ് .. ഈ അമ്മമാർ + അച്ഛൻമാർ നന്നായി വളർത്തിയിരുന്നെങ്കിൽ സഹജീവികളെ അംഗീകരിക്കാൻ എന്നേ എല്ലാരും പഠിച്ചേനേ. അനുഭാവപൂർവ്വം കാണണം ഇത്തരം പുരുഷൻമാരെ , Spoiled Kids .. സ്ത്രീകളേ നിങ്ങൾക്കേ അത് പറ്റൂ ..
 
ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകൾ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല . മാറേണ്ടവർക്ക് ഇന്ന് മാറാം .. അല്ലെങ്കിൽ സ്വസ്ഥതയില്ലാത്ത , തമ്മിൽ വിശ്വാസമില്ലാത്ത , കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം .. എല്ലാം നിങ്ങടെ ചോയ്സ്.
 
വാല് : ആണേ , പെണ്ണേ നിങ്ങൾ ഈഗോ സ്നേഹിച്ചിരുന്നെങ്കിൽ , ശരീരത്തെ കാണാതെ , മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് എന്ന് എന്നേ മനസിലായേനെ .. ഒരുപക്ഷേ അവനവനെ എങ്കിലും അറിയാൻ ശ്രമിക്കൂ .. (എപ്പോഴും പറയും ഇത് .. എന്നും പറയും .. വിരസമാകുന്നവർ വായിക്കണ്ട )

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; അറിയേണ്ടതെല്ലാം !