Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നെല്ല് ഉല്പാദനം കുറഞ്ഞു; പൊതുവിപണിയിൽ അരിയുടെ വില കുതിക്കുന്നു

പൊതുവിപണിയിൽ അരിവില കുതിക്കുന്നു

നെല്ല് ഉല്പാദനം കുറഞ്ഞു; പൊതുവിപണിയിൽ അരിയുടെ വില കുതിക്കുന്നു
തിരുവനന്തപുരം , ചൊവ്വ, 24 ജനുവരി 2017 (09:11 IST)
സംസ്ഥാനത്തെ പൊതുവിപണിയിൽ അരിയുടെ വില കുതിക്കുന്നു. മൂന്നു രൂപ മുതൽ പതിനഞ്ചു രൂപ വരെയാണ് വിവിധ അരിയിനങ്ങൾക്ക് കൂടിയത്. ആന്ധ്രയിൽ നിന്ന് സംസ്ഥാനത്തേക്കെത്തുന്ന അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. 
 
മലയാളികൾക്ക് ഏറ്റവും പ്രിയമുള്ള സുലേഖ, ജയ എന്നീ അരികളുടെയും വിലയിൽ വന്‍ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു കിലോക്ക് 34 രൂപയായിരുന്ന ജയ അരിയുടെ ചില്ലറ വിൽപന വില 42 ആയും സുലേഖ അരിയുടെ വില 36ൽനിന്ന് 40 രൂപയായും ഉയര്‍ന്നു 
 
അതേസമയം, ആന്ധ്രയിൽ നെല്ല് ഉത്പാദനം കുറഞ്ഞിട്ടുണ്ട്. എങ്കിലും കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് ഈ വിലവർധനക്കുള്ള യഥാർഥ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മൂന്നുമാസമായി കാര്യമായി കുറഞ്ഞ ആന്ധ്ര അരിയുടെ ലഭ്യത വരുന്ന മാസമെങ്കിലും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണുവിന്‍റെ ശരീരത്തിൽ കൂടുതല്‍ മുറിവുകള്, ചിത്രങ്ങൾ പുറത്ത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ പരാമർശമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍