Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ, സീരിയല്‍ താരം രേഖാ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമാ, സീരിയല്‍ താരം രേഖ മോഹന്‍ മരിച്ച നിലയില്‍

സിനിമാ, സീരിയല്‍ താരം രേഖാ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂ‌ർ , ശനി, 12 നവം‌ബര്‍ 2016 (18:32 IST)
പ്രമുഖ നടി രേഖ മോഹന്‍റെ മരണം സിനിമാ, സീരിയല്‍ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.
 
രേഖയെ രണ്ടുദിവസമായി പുറത്ത് കണ്ടിരുന്നില്ലെന്നാണ് അയല്‍‌വാസികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്ന് കരുതി അയല്‍‌വാസികള്‍ അന്വേഷിച്ചതുമില്ല.
 
വിദേശത്തുനിന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്ലാറ്റ് തുറന്ന് നോക്കിയത്. അപ്പോഴാണ് രേഖ മരിച്ചതായ വിവരം അറിയുന്നത്. രേഖയുടെ ഒരു വിവരവും രണ്ടുദിവസമായി ലഭിക്കാതിരുന്നതിനാലാണ് ഭര്‍ത്താവ് ഫ്ലാറ്റ് പരിശോധിക്കാന്‍ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണകാരണം അറിവായിട്ടില്ല. വിയ്യൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

രേഖ മോഹന്‍റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധിക്കല്‍; രാക്ഷസീയമായ ഈ നയം എത്രയും വേഗം പിൻവലിക്കണം - മമത