സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്നു അടഞ്ഞുകിടക്കും. റേഷന്‍ വ്യാപാരികളുടെ സമരം രാവിലെ ആരംഭിച്ചു. കോവിഡ് ബാധിച്ച് മരിച്ച വ്യാപാരികളോടുള്ള ആദരസൂചകമായും സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചുമാണ് ഇന്നു റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചത്. റേഷന്‍ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അര്‍ഹമായ നഷ്ടപരിഹാരം, എല്ലാ വ്യാപാരികള്‍ക്കും വാക്‌സിനേഷനും ആരോഗ്യ ഇന്‍ഷുറന്‍സും, എട്ട് മാസത്തെ കിറ്റിന്റെ കമ്മിഷന്‍ കുടിശിക, മണ്ണെണ്ണയും കിറ്റും റേഷനും വാങ്ങാന്‍ പല തവണ കാര്‍ഡ് ഉടമകള്‍ റേഷന്‍ കടയില്‍ വരുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു ഇന്നത്തെ കടയടപ്പു സമരം.