Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം: അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം: അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:55 IST)
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുന്‍ഗണനാ കാര്‍ഡിനു വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളും, 2,96,455 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുകളും 7306  എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,94,254 പുതിയ കാര്‍ഡുകള്‍ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാര്‍ഡുകളും 28,793 എഎവൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,22,952 മുന്‍ഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയതായും മന്ത്രി പറഞ്ഞു.
 
അനധികൃതമായി മുന്‍ഗണന കാര്‍ഡ് കൈവശം ഉപയോഗിച്ചിരുന്നവരില്‍ നിന്ന് 2021 മേയ് 21 മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 44,609 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 5,21,48,697  രൂപ   പിഴ ഈടാക്കുകയും ചെയ്തു. അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള മുന്‍ഗണന കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് ആരംഭിച്ച 'ഓപ്പറേഷന്‍ യെല്ലോ' യുടെ  ഭാഗമായി  4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു