ഈ ലക്ഷണങ്ങള്‍ അതിന്റെ സൂചനയാണ്; റാൻസംവെയര്‍ മൊബൈല്‍ ഫോണിലേക്കും പടരുന്നു
റാൻസംവെയര്‍ മൊബൈല്‍ ഫോണിലേക്കും പടരുന്നു
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമായ വാണാക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നുവെങ്കിലും മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകി.
വൈറസ് മൊബൈലിനെ ബാധിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനാവശ്യ ലിങ്കുകളിലടക്കമുള്ളവയില്‍ ക്ലിക് ചെയ്യരുതെന്ന നിര്‍ദേശവും സൈബര്‍ വിഭാഗം നല്‍കുന്നുണ്ട്. വൈറസ് ബാധിച്ചാല്‍ ഫോണ്‍ ഹാങ് ആകുകയും തുടര്‍ന്ന് പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ സൈബർ ആക്രമണം രേഖപ്പെടുത്തി. അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ റാൻസംവെയര്‍ നാശമുണ്ടാക്കി.
വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യും.