Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മറാത് വാഡയ്ക്കു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം വ്യാപക മഴ

മറാത് വാഡയ്ക്കു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം വ്യാപക മഴ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ജൂണ്‍ 2024 (16:09 IST)
മറാത് വാഡയ്ക്കു മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി  ഇടി / മിന്നല്‍ / കാറ്റോടു  ( 4050  km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂണ്‍ 10) മുതല്‍ ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്കും, ജൂണ്‍ 11 & 12 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി