Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഓഗസ്റ്റ് 2023 (07:52 IST)
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രണ്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ,എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
രണ്ടുദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴലഭിക്കുന്നുണ്ട്. ഇത്തവണ കാലവര്‍ഷം കുറവായതിനാല്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. കിണറുകള്‍ വറ്റിയിട്ടുണ്ട്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത വരള്‍ച്ചയിലേക്ക് സംസ്ഥാനം പോകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിട്ടം ദിവസമായ ഇന്ന് ബെവ്കോയും ബാറും തുറന്ന് പ്രവര്‍ത്തിക്കും; ഉത്രാടദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം