Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ, വീടൊഴിയാൻ സമയം നൽകും

പോപ്പുലർ  ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ, വീടൊഴിയാൻ സമയം നൽകും
, ഞായര്‍, 22 ജനുവരി 2023 (09:55 IST)
ഹർത്താൽ ദിനത്തിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഭാരാവാഹികളുടെ വീടൂം സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ച് റവന്യൂ വകുപ്പ്. അതേസമയം ജപ്തി നോട്ടീസ് നൽകിയവർക്ക് വീടൊഴിയാൻ സമയം നൽകിയിട്ടുണ്ട്.റവന്യൂ റിക്കവറി നിയമത്തിൻ്റെ മുപ്പത്തിയാറാം വകുപ്പുപ്രകാരമാണ് നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കുന്നത്.
 
വീടിൻ്റെയും ഭൂമിയുടെയും വിലനിർണയിച്ചശേഷമാകും ലേലനടപടികൾ. 1968ലെ കേരള റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തിക്ക് മുന്നോടിയായി നിയമത്തിലെ 7,34 വകുപ്പുകൾ പ്രകാരം വ്യക്തിക്ക് മുൻകൂർ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നോട്ടീസ് നൽകാതെ കണ്ടുകെട്ടാനാണ് കളക്ടർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്‍ മരിച്ച വിവരമറിഞ്ഞ് കിണറ്റില്‍ ചാടിയ 11കാരി മരിച്ചു