Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്യാമ്പസിൽ ചോരവീഴുന്നത് അപലപനീയം, പ്രതിഷേധാർഹം: ആർ ബിന്ദു

ക്യാമ്പസിൽ ചോരവീഴുന്നത് അപലപനീയം, പ്രതിഷേധാർഹം: ആർ ബിന്ദു
, തിങ്കള്‍, 10 ജനുവരി 2022 (15:46 IST)
ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ തിരെഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് മന്ത്രി ആർ ബിന്ദു. വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്നും ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയമാണെന്നും മന്ത്രി വ്യക്തമാക്കി.
 
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം അക്രമണത്തിന് പിന്നിൽ പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകരാണെന്നാണ് വിവരം.
 
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ വർത്തകനുമായ ധീരജാണ് മരിച്ചത്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ധീരജ്. രജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍