Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി എന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി എന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

, വ്യാഴം, 30 മെയ് 2024 (17:26 IST)
മലപ്പുറം : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന് പരാതി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
 
 മലപ്പുറം വളാഞ്ചേരിയിൽ എസ് എച്ച് ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്ക് എതിരെയാണ് തിരൂർ ഡി വൈ എസ് പി കേസ് എടുത്തത്.
 
 ഇതിനൊപ്പം സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.. 
 
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. 
 
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈഗിതാകി ക്രമം: പോലീസ് ഉദ്യോഗസ്ഥന സസ്പെൻഷൻ