മൃതദേഹം ദഹിപ്പിക്കണം, ഖബറടക്കുന്നത് മതമൗലിക വാദം; പുനത്തിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട് വിദ്വോഷ പ്രചാരണാവുമായി ജനം ടിവിയും സംഘപരിവാറും
പുനത്തിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട് വിദ്വോഷ പ്രചാരണാവുമായി ജനം ടിവിയും സംഘപരിവാറും
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശവസംസ്‌കാരരുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം വ്യാപകമാക്കി ജനം ടിവിയും സംഘപരിവാറും.
മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കാനാണ് പൂനത്തില്‍ ആഗ്രഹിച്ചിരുന്നത്. ചിതാഭസ്മം പുഴയില്‍ ഒഴുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുനത്തിന്റെ താല്‍പ്പര്യം മറികടന്ന് ഖബറടക്കുന്നത് മതമൗലിക വാദമാണെന്നാണ് ആര്‍എസ്എസും ജനം ടിവിയും ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും ചാനലില്‍ നടന്നു കഴിഞ്ഞു.
സംസ്‌കാരവുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. പുനത്തിന്റെ മൃതദേഹം ദഹിപ്പിക്കാതെ ഖബറടക്കുന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമാണ്. ഇതിന് കൂട്ട് നില്‍ക്കുന്നത് സംസ്ഥാനത്തെ ചില എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെന്നും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
രാവിടെ എട്ടുമണിയോടെയാണ് പുനത്തിൽ (77) അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിലായില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു.