Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവോണത്തിന് വാമനജയന്തി ആഘോഷമാവാം, മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് പാതാളം സ്വര്‍ഗമാക്കാന്‍: പ്രയാർ ഗോപാലകൃഷ്ണൻ

പാതാളം സ്വര്‍ഗമാക്കാനാണ് മഹാബലിയെ ചവിട്ടി താഴ്ത്തിയതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവോണത്തിന് വാമനജയന്തി ആഘോഷമാവാം, മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് പാതാളം സ്വര്‍ഗമാക്കാന്‍: പ്രയാർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട , ഞായര്‍, 27 ഓഗസ്റ്റ് 2017 (10:49 IST)
തിരുവോണം വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്‍. വാമനപുരാണമനുസരിച്ച് മഹാബലിയുടെ നല്ലഭരണത്തില്‍ സംതൃപ്തനായ മഹാവിഷ്ണു വാമനാവതാരമെടുത്താണ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്. ഭൂമിയെപ്പോലെ പാതാളവും സ്വര്‍ഗമാക്കുന്നതിനു വേണ്ടിയാണ് മഹാവിഷ്ണു അങ്ങനെ ചെയ്തതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 
 
മഹാബലിയെയും വാമനനെയും ഒരുപോലെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും അതിനാല്‍ തന്നെ തിരുവോണദിനം വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും പ്രയാര്‍ പറഞ്ഞു. കുടവയറും കൊമ്പന്‍ മീശയുമൊക്കെയായി മഹാബലിയെ ചിത്രീകരിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്