Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെട്ടിത്തുറന്ന് മംഗളം ന്യൂസ് എഡിറ്റർ; ഏത് കൊമ്പനായാലും അധിക്രമ വർഗ്ഗത്തെ തിരുത്തും, നിങ്ങൾക്ക് കിട്ടിയാൽ നിങ്ങളും ഇതുതന്നയേ ചെയ്യുമായിരുന്നുള്ളു

സരിതയുടെ വദന സുരതയ്ക്കായി ഓടിയവർ ഇത് ഉപയോഗിക്കില്ലായിരുന്നോ? ന്യൂസ് ചാനലുകളെ വെട്ടിലാക്കി മംഗളം ന്യൂസ് എഡിറ്റർ

വെട്ടിത്തുറന്ന് മംഗളം ന്യൂസ് എഡിറ്റർ; ഏത് കൊമ്പനായാലും അധിക്രമ വർഗ്ഗത്തെ തിരുത്തും, നിങ്ങൾക്ക് കിട്ടിയാൽ നിങ്ങളും ഇതുതന്നയേ ചെയ്യുമായിരുന്നുള്ളു
, വ്യാഴം, 30 മാര്‍ച്ച് 2017 (09:15 IST)
എ കെ ശശീന്ദ്രന്റെ രാജിയിലേക്കെത്തിയ സാഹചര്യത്തിൽ വാർത്ത പുറത്തുവിട്ട മംഗളം ചാനലിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. സംഭവം വിവദമായതോടെ ചാനലിൽ നിന്നും സബ് എഡിറ്റർ അൽ നീമ രാജിവെച്ചിരുന്നു. മംഗളത്തിനെതിരെ പോസ്റ്റിട്ട അൽ നീമയെ അധിക്ഷേപിയ്ക്കുന്ന രീതിയിൽ ന്യൂസ് എഡിറ്റർ പ്രദീപ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കേരളത്തിലെ സകല ചാനലിനേയും ചോദ്യം ചെയ്യുകയാണ് പ്രദീപ്.
 
മംഗളം ടെലിവിഷൻ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് കിട്ടിയിരുന്നെങ്കിൽ മീഡിയാവണും ദുരദർശനും ഒഴികെ മലയാളത്തിലെ ഏതു വാർത്താ ചാനൽ ഉപയോഗിക്കാതിരിക്കുമെന്നാണ് പ്രദീപ ചോദിയ്ക്കുന്നത്. സരിതയ്ക്ക് വേണ്ടി ഓടിനടന്നവരാണ് ഇപ്പോൾ തങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് പരിഹാസരൂപേണ പ്രദീപ് വിശദമാക്കുന്നു.
 
പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അഭിമാനിക്കുന്നു, നെഞ്ചൂക്കുള്ള മാധ്യമത്തിന്റെ ഭാഗമായതിൽ. മംഗളം ടെലിവിഷൻ എന്നും ജനപക്ഷത്താണ്.
അധികാര വർഗ്ഗത്തെ തിരുത്തുന്ന ശബ്ദം, അത് ഏത് കൊമ്പനായാലും. ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും.
 
മംഗളം ടെലിവിഷൻ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് കിട്ടിയിരുന്നെങ്കിൽ മീഡിയാവണും ദുരദർശനും ഒഴികെ മലയാളത്തിലെ ഏതു വാർത്താ ചാനൽ ഉപയോഗിക്കാതിരിക്കും?. സരിതയുടെ വദന സുരതമാണ് കോയമ്പത്തൂർ CD യിലുള്ളത് എന്ന വിവരം മാധ്യമങ്ങളോട് പറഞ്ഞത് ഇവിടുത്തെ ഉന്നത പോലീസുദ്യോഗസ്ഥർ തന്നെയാണ്. അത് ആദ്യം കൈക്കലാക്കാനല്ലേ ഇക്കണ്ട നെട്ടോട്ടമൊക്കെ നടത്തിയത്. 
 
എന്നിട്ട് ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് പറഞ്ഞ് കാണിക്കാൻ ആരോഗ്യ സർവകലാശാല ഡയറക്ടറെ കൈയിൽ കാശു പിടിപ്പിച്ചു കൊടുത്ത് ദൃശ്യം പകർത്തിയത് "മാതൃഭൂമി" ചാനലായിരുന്നു. വൈക്കത്ത് ഒരു എസ്ഐയെ മൃതദേഹത്തോടൊപ്പം കിടത്തിയത് "മനോരമ"യായിരുന്നു. ഇല്ലാത്ത വാർത്ത കൊടുത്ത് പ്രഫ. ജോസഫിന്റെ കൈ വെട്ടിച്ചത് "ഇന്ത്യാ വിഷനായിരുന്നു". ജയിലിൽ കിടന്ന പിള്ളയെ ഫോൺ വിളിച്ച് കുടുക്കിലാക്കിയ "റിപ്പോർട്ടർ" ചാനലിന്റെ നടപടി എന്തു തരം ട്രാപ്പായിരുന്നു.
 
സോളാർ വിവാദം കത്തി നിന്നപ്പോൾ ആര്യാടൻ മുഹമ്മദിന്റെ പി.എസ് കേശവനാണ് എന്ന പേരിൽ അന്ന് മന്ത്രിയായിരുന്ന AP അനിൽ കുമാറിനെ ഫോണിൽ വിളിച്ചത് "ഏഷ്യാനെറ്റ് ന്യൂസിലെ" ആർ. അജയഘോഷ് ആയിരുന്നു. അത് ആൾമാറാട്ടവും അധാർമികവുമായിരുന്നില്ലേ. പണ്ട് റിപ്പോർട്ടർ പി സി ജോർജിന്റെ അവിഹിത ബന്ധത്തിലുണ്ടായ കുട്ടി എന്നു പറഞ്ഞ് ജിഷ എന്നൊരു കുട്ടിയെ ഒളിക്യാമറിയിൽ കുരുക്കിയിരുന്നു. (ഒരു കോളനിയിൽ താമസിച്ചിരുന്ന അവരെ പണം തരാം എന്നു പ്രലോഭിപ്പിച്ചാണ് സമീപിച്ചത് )
 
ഇതൊതെ ചെയ്തവരും ചെയ്യിപ്പിച്ചവരുമൊക്കെയാണ് ധാർമിക മാധ്യമ പ്രവർത്തനവുമായി ഇപ്പോ ഇറങ്ങിയിട്ടുള്ളത്. മാധ്യമ ഗോലിയാത്തുകൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കുന്ന മംഗളം എന്ന പ്രസ്ഥാനത്തെ മുളയിലേ നുള്ളുക തന്നെയാണ് ലക്ഷ്യം. അതിനായി "അംബാനിയും" "മർഡോക്കും" "ബ്രിട്ടാസും" "കോട്ടയം അച്ചായനുമൊക്കെ" ആഞ്ഞുപിടിക്കുന്നു. ഹണിയാണോ കെണിയാണോ എന്ന് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ. 
 
അതിന് മുൻപ് എന്തിനാണ് ഈ വേവലാതി? ലോകത്ത് ഏതൊരു മാധ്യമവും ചെയ്യുന്നത് ഞങ്ങളും ചെയ്തു. ഇനിയും ചെയ്യും.. ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും കൊണ്ട് മൈലേജ് കൂട്ടിത്തരുന്നതിന് നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന സംഘം അറസ്റ്റിൽ