Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മരണദിനം ബന്ധുക്കളെ അടുത്തുനിര്‍ത്തിയില്ല; മരണകാരണം ഹൃദയാഘാതമാണെന്നും ആത്മഹത്യയാണെന്നും കുടുംബത്തിന്റെ ഉരുണ്ടുകളി; മൂന്നുമാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌ററുമാര്‍ട്ടം ചെയ്യും

മരണദിനം ബന്ധുക്കളെ അടുത്തുനിര്‍ത്തിയില്ല; മരണകാരണം ഹൃദയാഘാതമാണെന്നും ആത്മഹത്യയാണെന്നും കുടുംബത്തിന്റെ ഉരുണ്ടുകളി; മൂന്നുമാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌ററുമാര്‍ട്ടം ചെയ്യും

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 13 ജൂണ്‍ 2020 (12:25 IST)
മൂന്നുമാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം ദുരൂഹതയെതുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ച് ആറിന് പൊഴിയൂരില്‍ മരിച്ച പരുത്തിയൂര്‍ ജോണിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധന നടത്തുന്നത്. ജോണിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോണിന്റെ മരണദിവസം ഇയാളുടെ കുടുംബം മറ്റുബന്ധുക്കളെ മൃതദേഹത്തിനരികെ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതും പെട്ടെന്നുതന്നെ മൃതദേഹം സംസ്‌കരിച്ചതുമാണ് സംശയകാരണം.
 
ജോണിന് ഹൃദയാഘാതമായിരുന്നെന്നാണ് ജോണിന്റെ ഭാര്യയും മക്കളും ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്. ഓരോ സംശയത്തിനും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നത്. ഇതില്‍ സംശയം തോന്നിയാണ് സഹോദരി പൊലീസിനു പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രയൽ വിജയകരം, തിങ്കളാഴ്ചമുതൽ വിക്ടേഴ്സിൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസ്