പൊലീസ് സംരക്ഷണം നൽകാനാവില്ല, മടങ്ങണമെന്നു ഡിസിപി; ദർശനം നടത്തുമെന്ന് തൃപ്തി
യുവതീ പ്രവേശനത്തിന് എതിരായാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് പൊലീസ് വ്യക്തമാക്കി.
ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നൽകില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ ഇവരോട് ആവശ്യപ്പെട്ടു. യുവതീ പ്രവേശനത്തിന് എതിരായാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി നിലപാട് വ്യക്തമാക്കി. നിലവിൽ കൊച്ചി കമ്മീഷർ ഓഫീസിലാണ് ഇവരുള്ളത്. അതേസമയം, ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകനിൽ നിന്ന് മുളകുപടി ആക്രമണം നേരിട്ട ബിന്ദു അമ്മിണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ ആക്രമിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.