Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വയർലെസ് സെറ്റ് അറ്റൻഡ് ചെയ്യാത്തതിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

വയർലെസ് സെറ്റ് അറ്റൻഡ് ചെയ്യാത്തതിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

എ കെ ജെ അയ്യര്‍

, വ്യാഴം, 4 ജൂലൈ 2024 (09:44 IST)
വിഴിഞ്ഞം :  പോലീസ് വയർലസ് സെറ്റ് അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് 48 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടി നൽകി. എന്നാൽ സംഭവം വിവാദമായതോടെ ഡ്യൂട്ടി സമയത്തിൽ അധികൃതർ ഇളവുവരുത്തി നൽകി.
 
ശിക്ഷാ നടപടി ആയി ജി.ഡി ഡ്യൂട്ടിയിലുള്ള എസ്.സി.പി.ഒയ്ക്ക് 12 മണിക്കൂറിന് പകരം ഒരു ദിവസവും സി.പി.ഒയ്ക്ക് ഒരു ദിവസത്തെ പാറാവ് ഡ്യൂട്ടി രണ്ടു ദിവസത്തേയ്ക്കും നീട്ടിയായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ ശിക്ഷാ നടപടി. ഇരുവരും കഴിഞ്ഞ ദിവസം രാവിലെ മുതൽ തുടർച്ചയായി ഡ്യൂട്ടി ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്.
 
പക്ഷെ ഇതുമായി ബന്ധപ്പെട്ടു മാധ്യമ വാർത്തകൾ വന്നതോടെ വൈകിട്ടോടെ രണ്ടു ദിവസമെന്നത് ഒരു ദിവസമാക്കി കുറച്ചതായി സ്‌റ്റേഷൻ അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസം 18നുണ്ടായ സംഭവത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ ശിക്ഷ നടപ്പിലാക്കിയത്. എസ്.എച്ച്.ഒ രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ വിവരവും അന്നത്തെ കേസ് വിവരങ്ങളും എസ്.ഐയെ കീഴ് ഉദ്യോഗസ്ഥൻ അറിയിച്ചില്ലെന്നും വയർലെസ് സെറ്റിലൂടെ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്‌തില്ലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ശിക്ഷാ നടപടിയെന്ന് അധികൃതർ പറഞ്ഞു.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെതാണ് ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു