സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാം. സൈബര്‍ അതിക്രമങ്ങള്‍ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും.
വിവരങ്ങള്‍ ഇ മെയില്‍ ആയും ഫോണ്‍ വഴിയും അറിയിക്കാം. ഇമെയില്‍ - aparajitha.pol@kerala.gov.in . ഫോണ്‍ : 9497996992