സ്ഥിരമായി മോഷം നടത്തിവന്നിരുന്ന വിരുതൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായില്‍ (അജു 25) ആണ് പൊലീസിന്റെ പിടിയിലായത്. മോഷ്ണം നടത്തിയ ബുള്ളിൽ വരുന്ന വഴി ബലം പ്രയോഗിച്ചാണ് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടിയത്.
വാഴക്കാലയിലെ വീട്ടില്‍നിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്‌ബോള്‍ 5 മൊബൈല്‍ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവന്‍ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു. കാമുകിയിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
ബുള്ളറ്റിനോടും സാഹസിക യാത്രയോടും കടുത്ത ആരാധന ഉണ്ടായിരുന്ന അജു വാഴക്കാല മൂലേപ്പാടം ലെയ്നിൽ താൻ നിൽക്കുന്ന കടയ്ക്കടുത്തുള്ള വീട്ടിലെ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. സമയം ഒത്ത് വന്നപ്പോൾ ബൈക്ക് മോഷ്ടിച്ച്, തുടര്‍ന്ന് ജോലി ചെയ്ത ബേക്കറിയില്‍നിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു. സിസിടിവി ദൃശ്യത്തിലൂടെ മോഷ്ടാവ് അജുവാണെന്ന് പൊലീസ് കണ്ടെത്തി.
അജുവിന്റെ കാമുകി വഴിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കാമുകിയുമായി ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ രാത്രി കാലങ്ങളില്‍ വന്ന ഫോണ്‍ നമ്ബരുകള്‍ വഴിയാണ് പ്രതിയെ കുടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോൺ ചോർത്തി, പ്രതി ആലുവയിലെത്തിയെന്ന് അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്.
ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.