Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സൈബർ കുറ്റങ്ങൾ: ഇനി വാറന്റ് ഇല്ലാതെയും പോലീസിന് അറസ്റ്റ് ചെയ്യാം, നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു

സൈബർ കുറ്റങ്ങൾ: ഇനി വാറന്റ് ഇല്ലാതെയും പോലീസിന് അറസ്റ്റ് ചെയ്യാം, നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു
, ശനി, 21 നവം‌ബര്‍ 2020 (13:10 IST)
സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന‌തിന്റെ ഭാഗമായി പോലീസ് ആക്‌ടിലെ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
 
സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.ഇതുപ്രകാരം അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാം.2011ലെ പൊലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി.
 
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർ‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. അതേസമയം ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണെന്ന് നിയമ‌വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍