സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി
സ്വാശ്രയ പ്രവേശനം; ആരുടെയും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി
സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്ക് ഗാരണ്ടി കൊടുക്കാൻ കഴിയാത്തതുകൊണ്ടു മാത്രം ഒരു വിദ്യാർഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്നു സർക്കാർ ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യന്ത്രി പറഞ്ഞു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം പൂർത്തിയാക്കാൻ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിർണയത്തിനശേഷം ആവശ്യമെങ്കിൽ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സർക്കാർ സഹായിക്കുമെന്നും മുഖ്യന്ത്രി അറിയിച്ചു.
എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. ആറ് ലക്ഷം രൂപ ബാങ്ക് ഗാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകി പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
അതേസമയം, അഡ്മിഷൻ പൂർത്തിയാകാൻ മൂന്നുദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗാരണ്ടി നൽകാൻ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.