മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ന്യൂയോര്‍ക്കിലെ ക്രൌണ്‍ പ്ലാസയിലാണ് പരിപാടി നടക്കുന്നത്.
കേരളത്തിന്‍റെ പ്രളയദുരിതത്തിന്‍റെ വിവരങ്ങള്‍ അമേരിക്കന്‍ മലയാളികളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായാണ് ഈ കൂടിക്കാഴ്ച. ഇത് പുതിയ കേരളം സൃഷ്ടിക്കാന്‍ കൂടുതല്‍ ധനസഹായം എത്തുന്നതിന് കാരണമാകുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
പ്രളയസമയത്ത് കേരളത്തെ സഹായിച്ച അമേരിക്കന്‍ സംഘടനകളുടെ പ്രതിനിധികളും മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഈ മാസം 23നാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്. ചികിത്സയും കേരളത്തിന്‍റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി സമാന്തരമായി നടത്തിവരികയാണ്.
മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കഴിയുമ്പോള്‍ അമേരിക്കയില്‍ നിന്ന് വലിയ തോതില്‍ സഹായം കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.